നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. കുടുംബ പ്രശ്നങ്ങൾ മുതലെടുത്ത് കൂട്ടിക്കൽ ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതി ലഭിച്ചതിനു പിന്നാലെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നിർദേശ പ്രകാരമാണ് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ടെലിവിഷൻ അവതാരകനായാണ് കൂട്ടിക്കൽ ജയചന്ദ്രൻ കരിയർ ആരംഭിക്കുന്നത്. തുടർന്ന് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

