Friday, January 9, 2026

തമിഴ്‌നാട്ടിലെ വിഷമദ്യ ദുരന്തത്തിന് പിന്നാലെ വ്യാജ മദ്യ വേട്ട;1558 പേര്‍ അറസ്റ്റിൽ,പിടികൂടിയത് 4720 കുപ്പി വിദേശ മദ്യം

വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ വ്യാജമദ്യ വേട്ട.1558 പേരെ പോലീസ് അറസ്റ്റ് ചെയ്തു.4720 കുപ്പി വിദേശമദ്യമാണ് പ്രതികളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിലെ വിവിധ സ്റ്റേഷനുകളിലായി 1842 കേസുകളാണ് വ്യാജ മദ്യവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 19,028 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തി നശിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.മദ്യവേട്ടയുമായി ബന്ധപ്പെട്ട് ഒരു കാറും ഏഴ് ഇരുചക്ര വാഹനങ്ങളുംപോലീസ് പിടികൂടീട്ടുണ്ട്.

ചെങ്കല്‍പട്ട്, വില്ലുപുരം ജില്ലകളിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വ്യാജമദ്യവും ഗുട്കയും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തതിന് പോലീസ് ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു

Related Articles

Latest Articles