India

വ്യാജ ബലാത്സംഗ പരാതി; 22കാരി കുടുക്കിയത് എട്ടുപേരെ; അമ്പരന്ന് പോലീസ്

ഗുരുഗ്രാം: വ്യാജ ബലാത്സംഗ പരാതി നൽകി ഇരുപത്തിരണ്ടുകാരി കുടുക്കിയത് എട്ടുപേരെ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഹണി ട്രാപ്പ് കേസിലാണ് യുവതിയെ പോലീസ് (Girl Arrested)പിടികൂടിയത്. കോളേജ് വിദ്യാർത്ഥിനിയായ യുവതിയുടെ മാതാവും ഹണി ട്രാപ്പ് റാക്കറ്റിൽ (Honey Trap Racket) ഉൾപ്പെട്ടിട്ടുണ്ട്. ഇവരും റാക്കറ്റിൽ ഉൾപ്പെട്ട മറ്റൊരാളും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ഒക്ടോബറിൽ ഒരു സാമൂഹ്യപ്രവർത്തക യുവതിക്കെതിരെ പരാതിയുമായി സമീപിച്ചതാണ് കേസിൽ വഴിത്തിരിവായത്. തൻ്റെ മകൻ താമസിക്കാനായി യുവതിയുടെ വീട് വാടകയ്ക്ക് എടുത്തിരുന്നു എന്നും വീട് ഒഴിഞ്ഞതിനു പിന്നാലെ കേസിൽ കുടുക്കുമെന്ന് യുവതി മകനെ ഭീഷണിപ്പെടുത്തി എന്നുമായിരുന്നു പരാതി.

ഫോൺ വിളിച്ചായിരുന്നു ഭീഷണി നടത്തിയത്. ആദ്യമൊക്കെ ഫോൺ വിളിച്ച് സൗഹൃദം സ്ഥാപിച്ച യുവതി പിന്നാലെയാണ് ഭീഷണി തുടങ്ങിയത്. തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കിൽ പണം നൽകണമെന്നും പറഞ്ഞ യുവതി അതിനു തയ്യാറായില്ലെങ്കിൽ ബലാത്സംഗക്കേസ് നൽകുമെന്നും ഭീഷണിപ്പെടുത്തി. സാമൂഹ്യപ്രവർത്തകയുടെ പരാതിയിന്മേൽ യുവതി പിന്നീട് അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ കഴിഞ്ഞ 15 മാസത്തിനിടെ 8 വ്യാജ ബലാത്സംഗ കേസുകൾ നൽകിയതായി യുവതി മൊഴിനൽകി. ഇതിൽ ചില കേസുകൾ റദ്ദാക്കിയെന്നും പോലീസ് അറിയിച്ചു.

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

1 hour ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

2 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

2 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

2 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

4 hours ago