Tuesday, April 23, 2024
spot_img

സോഷ്യല്‍ മീഡിയകളില്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാന്റെ പേരില്‍ വ്യാജ അ​ക്കൗ​ണ്ടു​ക​ള്‍; വിശദീകരണവുമായി ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന

ദില്ലി : ഇ​ന്ത്യ​യു​ടെ വീ​ര പു​ത്ര​ന്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന് സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ ഇ​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന. അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യമങ്ങളില്‍ നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ്യോ​മ​സേ​ന വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്.

അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ല്‍ വി​വി​ധ സ​മൂ​ഹ​മാ​ധ്യമങ്ങളിലെ പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ട അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളും വ്യോ​മ​സേ​ന പ​ര​സ്യ​പ്പെ​ടു​ത്തി. ഈ ​അ​ക്കൗ​ണ്ടു​ക​ള്‍ പി​ന്തു​ട​രു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​നി​ല്‍​ക്ക​ണ​മെ​ന്ന് പ​ത്ര​ക്കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ മാ​സം പാ​ക് അ​ധീ​ന കശ്മീ​രി​ല്‍ യു​ദ്ധ​വി​മാ​നം ത​ക​ര്‍​ന്നു നി​ല​ത്തി​റ​ങ്ങ​വെ​യാ​ണ് അ​ഭി​ന​ന്ദ​ന്‍ പാ​ക്കി​സ്ഥാ​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്. അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് വ്യോ​മ​സേ​ന ന​ട​ത്തി​യ ക​ട​ന്നു​ക​യ​റ്റം ചെ​റു​ക്ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം വാ​ഗ അ​തി​ര്‍​ത്തി​യി​ല്‍​വ​ച്ച്‌ അ​ഭി​ന​ന്ദ​നെ ഇ​ന്ത്യ​ക്കു കൈ​മാ​റി.

Related Articles

Latest Articles