Monday, December 22, 2025

ഷൂട്ടിങ്ങിനിടെ ബൈക്കില്‍ നിന്ന് വീണു; നടന്‍ അജിത്തിന് പരുക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത്തിന് പരുക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരുക്കേറ്റത്. ഇന്നലെയാണ് സംഭവം. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

ഷൂട്ടിങ്ങിനിടെ ബൈക്കില്‍ നിന്നും അജിത്ത് തെന്നി വീഴുകയായിരുന്നു. പരുക്ക് ഗുരുതരമല്ലെന്നും രണ്ട് ദിവസത്തെ വിശ്രമം കഴിഞ്ഞാല്‍ സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നേര്‍കൊണ്ട്പാര്‍വെയാണ് അജിത്തും വിനോദും മുന്‍പ് ഒന്നിച്ച് അഭിനയിച്ച ചിത്രം. വേഗം സുഖം പ്രാപിക്കൂ എന്ന ഹാഷ് ടാഗോടെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

Related Articles

Latest Articles