Saturday, January 10, 2026

പ്രണയവിവാഹം അച്ഛനെ അറിയിക്കാതെ നടത്തി ;എങ്കിലും ചെലവിന് 35 ലക്ഷം കിട്ടണമെന്ന് യുവതി, അർഹതയില്ലെന്ന് കോടതി

തൃശ്ശൂർ: പ്രണയിച്ച് വിവാഹിതയായ മകൾക്ക് വിവാഹച്ചെലവിന് അർഹതയില്ലെന്ന് കുടുംബകോടതി. പാലക്കാട്, വടവന്നൂർ സ്വദേശി ശെൽവദാസിന്റെ മകൾ നിവേദിത നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കുടുംബ കോടതി ജഡ്ജി ഡി.സുരേഷ് കുമാറിന്റെ വിധി. അച്ഛൻ തനിക്ക് വിവാഹച്ചെലവിന് പണം നൽകിയില്ലെന്ന് കാണിച്ചാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. എന്നാൽ ഹർജിക്കാരിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരർഹതയുമില്ലെന്ന് കണ്ടെത്തിയ ഇരിങ്ങാല കുടുംബകോടതി ഹർജി തള്ളുകയായിരുന്നു.
പിതാവിൽ നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും ചെലവിനത്തിൽ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. 2010 മുതൽ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നൽകാതെ ക്രൂരത കാണിക്കുകയാണെന്നും മകൾ പരാതിയിൽ ആരോപിച്ചു.

എന്നാൽ, നിവേദിത ഉന്നയിച്ച് ആരോപണങ്ങൾ തെറ്റാണെന്ന് ശെൽവദാസ് കോടതിയെ അറിയിച്ചു. മകളെ ബി ഡി എസ് വരെ പഠിപ്പിച്ചു. 2013 ഡിസംബർ വരെ മകൾക്ക് ചെലവിന് നൽകി. തന്നെ അറിയിക്കാതെ വിവാഹം ചെയ്‌ത മകൾക്ക് വിവാഹച്ചെലവ് നൽക്കാൻ കഴിയില്ലെന്നും അതിന് അർഹതയില്ലെന്നും പിതാവ് കോടതിയിൽ വാദിച്ചു.തെളിവുകൾ പരിശോധിച്ച കോടതി പിതാവിന്റെ വാദം അംഗീകരിക്കുകയും മകൾ സമർപ്പിച്ച ഹർജികൾ തള്ളുകയുമായിരുന്നു. പ്രണയ വിവാഹം കഴിച്ച മകൾക്ക് പിതാവിൽ നിന്നും വിവാഹച്ചെലവോ മറ്റ് ചെലവുകളോ ലഭിക്കുന്നതിന് അർഹതയില്ലെന്നും വിധിച്ച് കുടുംബ കോടതി ജഡ്ദി ഡി. സുരേഷ് കുമാർ ഉത്തരവിട്ടു

Related Articles

Latest Articles