Monday, September 21, 2026

കുടുംബ വഴക്ക്; മർദനമേറ്റ പ്രാദേശിക കോൺഗ്രസ് നേതാവ് മരിച്ചു; മൂന്നു പേർ അറസ്റ്റിൽ

തിരുവനന്തപുരം : കുടുംബ വഴക്കിനിടെ മർദനമേറ്റ പ്രാദേശിക കോൺഗ്രസ് നേതാവ് മരിച്ചു. സാം ജെ. വത്സലമാണ് അടിയേറ്റു മരിച്ചു. ഇന്നലെ വൈകുന്നേരം കാഞ്ഞിരംകുളത്താണ് സംഭവം. കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. നിലവിൽ ഇവരെ ചോദ്യംചെയ്ത് വരികയാണെന്ന് പോലീസ് അധികൃതർ അറിയിച്ചു.

കാട്ടാക്കട സ്വദേശിയായ സാം, കർഷക കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്കുതർക്കത്തിലേക്കും അക്രമത്തിലേക്കും എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കുടുംബാംഗങ്ങളുമായി മുൻപും വഴക്കുണ്ടായതായി പോലീസ് അറിയിച്ചു .

Related Articles

Latest Articles