Kerala-crime-today
കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ദില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാനസി ബജാജ് എന്ന യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
ജനുവരി 15 നാണ് മാനസി ബജാജ് ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുന്നത്. ജനുവരി 19 ന് രാം കുമാര്‍ മാനസിയെ ഭാര്യയുടെ വീട്ടിലെത്തി. തനിക്കൊപ്പം തിരിച്ചു വരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചു പോകാന്‍ മാനസി തയ്യാറായില്ല.
ഈ സമയത്ത് മാനസിയുടെ അമ്മ രേഖ ബജാജും വീട്ടിലുണ്ടായിരുന്നു. രാത്രി 7.30 ഓടെ മകളേയും ഭര്‍ത്താവിനേയും വീട്ടിലാക്കി രേഖ പുറത്തേക്ക് പോയി. ഈ സമയത്താണ് രാംകുമാര്‍ മാനസിയെ ആക്രമിച്ചത്. കയ്യില്‍ കരുതിയ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മാനസിയുടെ കഴുത്തിനും മുഖത്തും നിരവധി തവണ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് രാംകുമാറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ രാംകുമാറിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ രാംകുമാറനെ കണ്ടെത്തുന്നത്.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…