Saturday, October 10, 2026

കുടുംബ വഴക്ക്; ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ദില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാനസി ബജാജ് എന്ന യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.

ജനുവരി 15 നാണ് മാനസി ബജാജ് ഭര്‍ത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുന്നത്. ജനുവരി 19 ന് രാം കുമാര്‍ മാനസിയെ ഭാര്യയുടെ വീട്ടിലെത്തി. തനിക്കൊപ്പം തിരിച്ചു വരണമെന്നാവശ്യപ്പെട്ടു. എന്നാല്‍ തിരിച്ചു പോകാന്‍ മാനസി തയ്യാറായില്ല.

ഈ സമയത്ത് മാനസിയുടെ അമ്മ രേഖ ബജാജും വീട്ടിലുണ്ടായിരുന്നു. രാത്രി 7.30 ഓടെ മകളേയും ഭര്‍ത്താവിനേയും വീട്ടിലാക്കി രേഖ പുറത്തേക്ക് പോയി. ഈ സമയത്താണ് രാംകുമാര്‍ മാനസിയെ ആക്രമിച്ചത്. കയ്യില്‍ കരുതിയ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്‌ മാനസിയുടെ കഴുത്തിനും മുഖത്തും നിരവധി തവണ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് രാംകുമാറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ രാംകുമാറിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ രാംകുമാറനെ കണ്ടെത്തുന്നത്.

Related Articles

Latest Articles