Saturday, January 3, 2026

കുടുംബവഴക്ക്!;ഭാര്യവീട്ടുകാരുടെ അടിയേറ്റ് യുവാവ് മരിച്ചു

കൊച്ചി:കുടുംബവഴക്കിനിടെ ഭാര്യവീട്ടുകാരുടെ അടിയേറ്റ് യുവാവ് മരിച്ചു.എറണാകുളം സൗത്ത് പുതുവൈപ്പ് സ്വദേശി ബിബിൻ ബാബു (35) ആണ് കൊല്ലപ്പെട്ടത്.വൈപ്പിൻ എളങ്കുന്നപ്പുഴ ബീച്ചിനടുത്താണ് സംഭവം.

ഭാര്യ വീട്ടിൽ ഉണ്ടായ വഴക്കിനിടെ പരിക്കേറ്റ ഭാര്യാപിതാവ്, ഭാര്യയുടെ സഹോദരൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പ്രതികളാക്കി പോലീസ് കേസെടുക്കും. ബിബിൻ ബാബുവും ഭാര്യയും തമ്മിലുളള കുടുംബവഴക്കിനെച്ചൊല്ലിയുളള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Related Articles

Latest Articles