Sunday, October 25, 2026

അയ്യപ്പന്മാരെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടി വേണം, ശബരീശ സന്നിധി അവിശ്വാസ പ്രകടന വേദിയാകരുത്: ബി രാധാകൃഷ്ണ മേനോൻ

ശബരിമല:അയ്യപ്പന്മാരെ കയ്യേറ്റം ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാവ് ബി രാധാകൃഷ്ണ മേനോൻ.സന്നിധാനം അവിശ്വാസികളുടേയയും ഗുണ്ടകളുേടേയും ആസ്ഥാനം ആവാൻ പാടില്ല.ഡ്യൂട്ടിക്കാരെ നിയോഗിക്കുമ്പോഴും ഭരണക്കാർ സന്നിധാനത്ത് എത്തുമ്പോഴും ഇക്കാര്യം ശ്രദ്ധയിൽ ഉണ്ടാവണം.ഭഗവാനെ തൊഴാൻ താല്പര്യമില്ലാത്തവർ തിരുനടയിൽ നിന്നും മാറി നില്ക്കുന്നതിനുള്ള മാന്യത കാണിക്കുന്നതാണ് ഉചിതമെന്ന് ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

കൈകൂപ്പാൻ മനസ്സില്ല എന്ന മനോഭാവത്തിൽ തിരുനടയിൽ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മന്ത്രി പുങ്കവൻ പ്രകടമാക്കുന്ന മനോഭാവം അവിശ്വാസിയായ ദേവസം ജീവനക്കാരന് വിശ്വാസിയെ പുഛത്തോടെ എടുത്തെറിയാൻ പ്രേരണയാവുന്നു എന്ന വസ്തുത പരിഗണിച്ച് വിശ്വാസം സംരക്ഷിക്കുന്നതിനും വിശ്വാസികൾക്കെതിരായ കൈയ്യേറ്റത്തിൽ നടപടി സ്വീകരിക്കുന്നതിനും തയ്യാറാവണം എന്ന് അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

Related Articles

Latest Articles