Tuesday, May 14, 2024
spot_img

പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പൗഡ്വാള്‍ ബിജെപിയില്‍! സനാതന ധര്‍മ്മവുമായി ആഴത്തില്‍ ബന്ധമുള്ള ഒരു പാര്‍ട്ടിയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ആദ്യ പ്രതികരണം

പ്രശസ്ത ബോളിവുഡ് ഗായിക അനുരാധ പൗഡ്വാള്‍ ബിജെപിയില്‍ ചേര്‍ന്നു.സനാതന ധര്‍മ്മവുമായി ആഴത്തില്‍ ബന്ധമുള്ള ഒരു പാര്‍ട്ടിയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ അവർ പ്രതികരിച്ചു.ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് അനുരാധയുടെ ബിജെപി പ്രവേശനം.

തൊണ്ണൂറുകളിലെ ‘മെലഡി ക്വീന്‍ എന്ന വിശേഷണം സ്വന്തമാക്കിയിരുന്നു അനുരാധ ഭക്തിഗാനങ്ങളിലൂടെയും ഏറെ ജനപ്രിയയാണ്.1954 ഒക്ടോബര്‍ 27 ന് മുംബൈയില്‍ ജനിച്ച അനുരാധ 1973-ല്‍ അമിതാഭ് ബച്ചനും ജയപ്രദയും അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം ‘അഭിമാന്‍’ലൂടെയാണ് പിന്നണി ഗാനാലാപന രംഗത്ത് കടക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ അനുരാധ പൗഡ്വാള്‍ ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, സംസ്‌കൃതം, ബംഗാളി, തമിഴ്, തെലുങ്ക്, ഒറിയ,ആസാമീസ്,പഞ്ചാബി,ഭോജ്പുരി, നേപ്പാളി തുടങ്ങിയ ഭാഷകളിലായി 9,000-ലധികം ഗാനങ്ങള്‍ ആലപിച്ചു

Related Articles

Latest Articles