Tuesday, May 14, 2024
spot_img

പ്രശസ്ത സിനിമാ താരം നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു;
വരൻ യുവനടൻ ഫഹിം

കാസർഗോഡ് : പ്രശസ്ത സിനിമാ താരം നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. വളരെ നാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹ നിശ്ചയ ചടങ്ങുകള്‍ ബേക്കലിലെ ഒരു റിസോര്‍ട്ടില്‍ വച്ചു നടന്നു . അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

വിവാഹ ശേഷവും സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്ന് നൂറിൻ വ്യക്തമാക്കി. “ഞാൻ അഭിനയിക്കുന്ന ബർമുഡ എന്നൊരു സിനിമ ഇറങ്ങാൻ ഉണ്ട്. രണ്ടു മൂന്ന് സിനിമകൾ വേറെ ഇറങ്ങാനുണ്ട്. ഫഹിം അഭിനയിക്കുന്ന സിനിമ ഇറങ്ങുന്നുണ്ട്. സ്ക്രിപ്റ്റിങ് ഉണ്ട്. ഞങ്ങൾ രണ്ടു പേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റും പണിപ്പുരയിലാണ്.’’– നൂറിൻ കൂട്ടിച്ചേർത്തു.

മികച്ച നര്‍ത്തകി കൂടിയായ നൂറിൻ കൊല്ലം സ്വദേശിയാണ് . 2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയാണ് നൂറിനെ കൂടുതൽ പ്രശസ്തയാക്കുന്നത്. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.‌

ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്.‌‌

Related Articles

Latest Articles