Friday, May 10, 2024
spot_img

പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. കസ്തൂരിരംഗന് ശ്രീലങ്കയിൽ വച്ച് ഹൃദയാഘാതം;ബെംഗളൂരുവിലെ നാരായണ ഹൃദയാലയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ശ്രീലങ്കൻ സന്ദർശനത്തിനിടെ പ്രശസ്ത ശാസ്ത്രജ്ഞൻ കെ കസ്തൂരിരംഗനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലങ്കയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ബെംഗളൂരുവിൽ എത്തിച്ച അദ്ദേഹത്തെ നഗരത്തിലെ നാരായണ ഹൃദയാലയത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് 83-കാരനായ ഡോ. കസ്തൂരിരംഗൻ ശ്രീലങ്കയിൽ എത്തിയത്. പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകുന്നുണ്ടെന്ന് നാരായണ ഹൃദയാലയം ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി .

Related Articles

Latest Articles