Saturday, December 27, 2025

സിനിമാതാരങ്ങളെ കുറിച്ചുള്ള സംസാരം തർക്കത്തിൽ അവസാനിച്ചു; സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കോഴിക്കോട്:സിനിമാതാരങ്ങളുടെ പേരുകൾ പറഞ്ഞ് ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടൽ. ബാലുശേരിയിലെ തിയേറ്ററിന് സമീപമാണ് കൂട്ടത്തല്ല് നടന്നത്. മുപ്പതോളം യുവാക്കള്‍ തമ്മില്‍ സിനിമാ താരങ്ങളുടെ പേര് പറഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തില്‍ നിരവധി യുവാക്കള്‍ക്ക് പരുക്കേറ്റു.

സിനിമാതാരങ്ങളുടെ പേര് പറഞ്ഞ് ആരംഭിച്ച തര്‍ക്കം അസഭ്യം പറച്ചിലിലേക്കും കയ്യാങ്കളിയിലേക്കും നിമിഷ നേരങ്ങൾക്കുള്ളിൽ മാറുകയായിരുന്നു. സംഘങ്ങളായി തിരിഞ്ഞായിരുന്നു യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ബാലുശേരിയിലെ ഒരു തിയേറ്ററിന് മുന്നിലുള്ള ഇടവഴിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

സംഭവിച്ചത് എന്താണെന്നത് സംബന്ധിച്ച് പൊലീസിന് ഇതുവരെ പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഘര്‍ഷത്തിലുള്‍പ്പെട്ട യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles