Saturday, September 26, 2026

കടുവ ആക്രമണത്തിൽ കർഷകന്റെ മരണം ചികിത്സാ വീഴ്ചയെ തുടർന്നാണോയെന്ന് പരിശോധിക്കും ; വയനാട്ടിലെ ചികിത്സാ സൗകര്യം കൂട്ടുന്ന വിഷയം പരിഗണനയിൽ , ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കടുവയുടെ ആക്രമണമേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ ചികിത്സ വീഴ്ച ഉണ്ടെന്ന ആരോപണം അന്വേഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും . ഉച്ചയ്ക്ക് മുൻപ് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. .ചികിത്സയിൽ വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വയനാട് ജില്ലാ ആശുപത്രിയെയാണ് മെഡിക്കൽ കോളജ് ആക്കി മാറ്റിയത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും ഉള്ള ഡോക്ടർമാരാണ് ആശുപത്രിയിൽ ഉള്ളത്.ഇവരിൽ ഏതു വിഭാഗത്തിനാണ് വീഴ്ച്ച പറ്റിയതെന്ന് കണ്ടെത്തും. വയനാട്ടിലെ ചികിത്സാ സൗകര്യം കൂട്ടുന്ന വിഷയം പരിഗണനയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles