Friday, September 25, 2026

ബോംബ് സ്‌ഫോടനത്തിൽ അച്ഛനും മകനും മരിച്ചു

കണ്ണൂര്‍ മട്ടന്നൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. വീടിനകത്താണ് സ്‌ഫോടനമുണ്ടായത്. മട്ടന്നൂര്‍ പത്തൊന്‍പതാം മൈലിലാണ് സംഭവം.

സ്‌ഫോടനത്തില്‍ ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസം സ്വദേശികളായ ഫസല്‍ ഹഖ് (50), ഷഹീദുള്‍ (22) എന്നിവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഫസല്‍ ഹഖിന്റെ മകനാണ് ഷഹീദുള്‍. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Related Articles

Latest Articles