Thursday, October 29, 2026

11 വയസ്സുകാരിയെ 5 വർഷം പീഡിപ്പിച്ചു; അച്ഛനും സഹോദരനും മുത്തച്ഛനും ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്

പൂനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 5 വർഷം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛൻ, സഹോദരൻ, മുത്തച്ഛൻ, അകന്ന ബന്ധു എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്. പൂനെയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ കുടുംബത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പെൺകുട്ടിക്ക് 6 വയസ്സ് പ്രായമുള്ളപ്പോഴാണ് പീഡനം ആരംഭിച്ചത്. സ്കൂളിലെ ‘ഗുഡ് ടച്ച് ബാഡ് ടച്ച്’ പരിപാടിയിലാണ് ഇപ്പോൾ 11 വയസ്സുള്ള പെൺകുട്ടി അച്ഛനും സഹോദരനും ഉൾപ്പെടെയുള്ളവരുടെ പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

തുടർന്ന് സ്കൂൾ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൂനെയിലെ ബണ്ട്ഗാർഡൻ പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു. 2017ൽ ബിഹാറിൽ താമസിക്കുമ്പോഴാണ് 45കാരനായ പിതാവ് പെൺകുട്ടിയെ പീഡിപ്പിക്കാൻ തുടങ്ങിയത്. പിന്നീട് പൂനെയിലെത്തിയശേഷവും പീഡനം തുടരുകയായിരുന്നു.എന്നാൽ മൂത്ത സഹോദരൻ 2020 നവംബർ മുതൽ പീഡിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ അശ്വിനി സത്പുതേ പറഞ്ഞു. 60 വയസ്സുള്ള മുത്തച്ഛനും 25 വയസ്സുള്ള മറ്റൊരു ബന്ധവും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറയുന്നു.അതേസമയം പീഡനം സംബന്ധിച്ച് പ്രതികൾ പരസ്പരം അറിഞ്ഞിരുന്നില്ലെന്നാണ് നിഗമനമെന്നും സംഭവം, കൂട്ടബലാത്സംഗമല്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്നും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles