Saturday, October 31, 2026

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.പ്രഹ്ലാദ് ദാസ് എന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. ബംഗാവനിൽ പുലർച്ചെ മൂന്ന് മണിക്കും 3.30നും ഇടയിൽ കുറ്റകൃത്യം പുനരാവിഷ്കരിക്കുന്നതിനിടെയായിരുന്നു പ്രതി പോലീസിന് നേരെ വെടി ഉതിർത്തത്.പൊലീസിന്റെ സർവീസ് റിവോൾവർ തട്ടിയെടുത്ത പ്രതി ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്തതായും രക്ഷപ്പെടാൻ ശ്രമിച്ച് കുളത്തിലേക്ക് ചാടിയതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.ആത്മരക്ഷയ്ക്കായി പൊലീസ് വെടിയുതിർത്തു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ഇന്തോ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള ഗൈഘട്ടയിൽ ഒരു വീടിന് പിന്നിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതിയുടെ മരണം.ശനിയാഴ്ച രാത്രി പെൺകുട്ടിയുടെ വീടിന് പരിസരത്തു നടന്ന സംഗീതപരിപാടിയിൽ പങ്കെടുത്ത ശേഷം പെൺകുട്ടിയെ കാണാതായെന്നാണ് വിവരം.മമുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം താമസിച്ചിരുന്ന പെൺകുട്ടി ഫോണിൽ ഒരു കോൾ ലഭിച്ചതിനെത്തുടർന്ന് പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് മടങ്ങിയിരുന്നു.രാത്രി മുഴുവൻ കുടുംബാംഗങ്ങളും അയൽവാസികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് പ്രദേശവാസികൾ ബന്ധുവിന്റെ വീടിന്റെ പിൻഭാഗത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.പ്രാഥമിക പരിശോധനയിൽ പെൺകുട്ടിയുടെ തലയിലും മുഖത്തും പരിക്കുകളുടെ അടയാളങ്ങളുൾപ്പെടെ ശരീരത്തിൽ ഒന്നിലധികം പരിക്കുകൾ കണ്ടെത്തി.ഗൈഘട്ടയിലെ ഷിമുൽപുർ സ്വദേശിയായ പ്രഹ്ലാദ് ദാസിനെ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.ഞായറാഴ്ച ബംഗാവനിലെ കോടതി പ്രതിയെ 10 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.പ്രാഥമിക ചോദ്യം ചെയ്യലിൽ, തന്റെ അമ്മയെക്കുറിച്ച് പെൺകുട്ടി നടത്തിയ ചില പരാമർശങ്ങളിൽ പ്രതിക്ക് വിരോധമുണ്ടായിരുന്നതായി സൂചന ലഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.കൊലപാതകത്തിന്റെ യഥാർഥ കാരണവും മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നതും അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി

Related Articles

Latest Articles