Tuesday, September 29, 2026

കൊടും ക്രൂരത: പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ ആത്മഹത്യ ചെയ്തു; വേട്ടറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: കണ്ണൂരിൽ അച്ഛൻ്റെ വെട്ടേറ്റ് കുഞ്ഞ് മരിച്ചു. കണ്ണൂർ കുടിയാൻമലയിലാണ് നാടിനെ നടുക്കിയ സംഭവം. ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി (Murder) അച്ഛൻ ആത്മഹത്യ ചെയ്യുകയായിരുന്നു.ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

കുഞ്ഞിനെയും ഭാര്യയെയും കോടാലി കൊണ്ട് ഇയാള്‍ വെട്ടിയത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം എന്നാണ് സൂചന. ഏഴ് വര്‍ഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ഇയാൾ ഈ അടുത്തായി മാനസിക അസ്വാസ്ഥ്യം കാണിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles