പാലക്കാട്: മകളുടെ വിവാഹ നിശ്ചയത്തിന്റെ തലേന്ന് അച്ഛന്‍ ഷോക്കേറ്റു മരിച്ചു. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം നടന്നത്. എഴക്കാട് വടക്കേക്കരവീട്ടില്‍ പരേതരായ മലയന്റെയും കാളിയുടെയും മകന്‍ കാശു ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടം. സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നതിനെ തുടർന്ന് വൈദ്യുതി തടസ്സപ്പെട്ടിരുന്നു. ഉടൻ തന്നെ വീടിന് പുറത്ത് ലൈറ്റ് ഇടുന്നതിനായി കാശു വയര്‍ കെട്ടുകയായിരുന്നു. പെട്ടെന്ന് വൈദ്യുതി പ്രവാഹമുണ്ടാവുകയും ഷോക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.
ഉടന്‍ തന്നെ കോങ്ങാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കാശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് നടക്കും.

