Sunday, June 16, 2024
spot_img

തൊടുപുഴയിൽ സ്വന്തം മകനേയും കുടുംബത്തേയും തീവച്ച് കൊലപ്പെടുത്തി; തീ കെടാതിരിക്കാൻ വീട്ടിലെ വാട്ടർ കണക്ഷൻ പൂട്ടിയിട്ടു; പിതാവ് ഹമീദ് അറസ്റ്റിൽ

ഇടുക്കി: സ്വന്തം മകനേയും കുടുംബത്തേയും തീവച്ച് കൊന്ന് പിതാവ്( Father Killed Son Family In Thodupuzha). ഇടുക്കിയിലെ തൊടുപുഴയിലാണ് അരുംകൊലപാതകം നടന്നത്. സംഭവത്തിൽ ഗൃഹനാഥൻ ഹമീദിനെ(79) പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തീപിടിച്ചതിനെത്തുടർന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാൾ അയൽക്കാരനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.

ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ(45), മരുമകൾ ഷീബ(45), പേരക്കുട്ടികളായ മെഹ്റു(16), അസ്ന(14) എന്നിവരാണ് മരിച്ചത്. ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോൾ ഹമീദ് വീടിന് തീയിടുകയായിരുന്നു. ആസൂത്രിത കൊലപാതകമാണിതെന്ന് പോലീസ് അറിയിച്ചു. തീ കെടാതിരിക്കാൻ വീട്ടിലെ വാട്ടർ കണക്ഷൻ പൂട്ടിയിട്ടു. സ്വത്ത് തർക്കമാണ് കൊലയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം കുട്ടികളിലൊരാൾ അറിയിച്ച വിവരത്തെ തുടർന്ന് ഓടി വീട്ടിലെത്തിയപ്പോൾ പുറത്തുനിന്നും കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേക്ക് ഹമീദ് എറിയുകയായിരുന്നു.

വീടിന്റെ വാതിലുകൾ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു തീയിട്ടത്. ഇതാണ് കുടുംബത്തിന് രക്ഷപ്പെടാൻ സാധിക്കാതെ വന്നത്. തുടർന്ന് വാതിൽ തകർത്താണ് അകത്തു കയറിയത്. ഹമീദ് പെട്രോൾ വീട്ടിൽ കരുതിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീയണയ്‌ക്കതിരിക്കാൻ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴിക്കിവിട്ടെന്നാണ് നിഗമനം. തുടർന്ന് നാട്ടുകാരാണ് തീയണച്ചത്.

Related Articles

Latest Articles