ജയ്‌പൂർ: മരുമകളുമായി അവിഹിത ബന്ധം പുലർത്തിയ 64 കാരൻ മകനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മരിച്ച യുവാവിന്റെ ഭാര്യ പൂജ കൊലപാതകത്തിൽ പങ്കാളിയാണ്. പ്രതികളെ ബുധനാഴ്ച അറസ്റ്റ് ചെയ്‌തതായി പോലീസ് വ്യക്തമാക്കി.
മരിച്ച വിക്രം സിങ്ങിന്റെ ഭാര്യയും ‘ബൽവന്ത് സിങ്ങും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നു. കൊല്ലപ്പെടുത്തിയ ദിവസം വിക്രം സിങ്, തന്റെ പിതാവ് ബൽവന്ത് സിങ്ങും ഭാര്യ പൂജയും തമ്മിൽ ശാരീരിക ബന്ധം പുലർത്തുന്നത് കൈയ്യോടെ പിടികൂടുകയായിരുന്നു. ഇതോടെ സംഭവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് വിക്രം സിങ് വ്യക്തമാക്കി.
ഇതിനു പിന്നാലെ ബൽവന്ത് സിങ്ങും പൂജയും ചേർന്ന് വിക്രമിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഫാനിൽ കെട്ടിത്തൂക്കി. വിക്രമിനും പൂജയ്ക്കും 8 വയസുള്ള ഒരു മകനുമുണ്ട്. ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് അഡീഷണൽ എസ്‌പി ഭിവാനി ബിപിൻ കുമാർ വ്യക്തമാക്കി.

