Monday, May 20, 2024
spot_img

ഏഴ് അഴകാണ് രാമായണത്തിനും, കർക്കിടകത്തിനും; കാരണം ഇതാണ്…

ഏഴ് അഴകാണ് രാമായണത്തിനും, കർക്കിടകത്തിനും; കാരണം ഇതാണ്… | RAMAYANA

കര്‍ക്കിടകവും, രാമായണ കാലവും വന്നതോടെ വിശ്വാസികള്‍ ഭക്തിയിലേക്ക് മാറിക്കഴിഞ്ഞു. സന്ധ്യയ്ക്കുള്ള രാമായണ പാരായണം ഇനി ഒരു മാസത്തോളം ജീവിതത്തിന്‍റെ ഭാഗമായി മാറും. ഭാരതീയ ഇതിഹാസമായ രാമായണം, ലോകത്തിലെ ആദ്യ കാവ്യമായി അറിയപ്പെടുന്നു. രാമായണത്തിന് കാവ്യ കൽപ്പനയിലും കഥാകൽപ്പനയിലും മറ്റെല്ലാ തരത്തിലും ഏഴഴകാണെന്നാണ് അറിവുള്ളവർ പറയുന്നത്.അതിന് തക്കതായ ചില കാരണങ്ങളും സംഖ്യാ സൂചകങ്ങളായി രാമായണത്തിൽ കാണാൻ കഴിയും.

  • 1.ശ്രീരാമൻ മഹാവിഷ്ണുവിന്‍റെ ദശാവതാരങ്ങളിൽ ഏഴാം അവതാരമാണ്. 2.രാമായണം എന്ന വാക്ക് അക്ഷരമാത്രയിൽ ഏഴാണ് 3.രാമായണത്തിന് കാണ്ഡങ്ങൾ ഏഴാണ്.
  • *ബാലകാണ്ഡം
  • *അയോദ്ധ്യാ കാണ്ഡം
  • *ആരണ്യ കാണ്ഡം
  • *കിഷ്കിന്ധാ കാണ്ഡം
  • *സുന്ദര കാണ്ഡം
  • *യുദ്ധ കാണ്ഡം
  • *ഉത്തര കാണ്ഡം..ഇതിൽ ഉത്തര കാണ്ഡം പാരായണം ചെയ്യാറില്ല
  • 4.രാമ രാവണയുദ്ധം നടന്നത് ഏഴ് ദിവസങ്ങളിൽ ആയാണ്.
  • 5. രാമന്‍റെ ജന്മനക്ഷത്രമായ പുണര്‍തത്തിന്റെ നക്ഷത്ര ഗണത്തിലെ സ്ഥാനം ഏഴാണ്.
  • 6.ഏഴ് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ശ്രീരാമൻ സീതയെ ഉപേക്ഷിക്കുന്നത്.
  • 7.രാമായണ രചനക്ക് കാരണഭൂതമായി വർത്തിച്ചവർ എഴാണ് (സപ്തർഷികൾ)
  • 8.ഓരോ ദിവസവും പ്രാര്‍ത്ഥനയോടെ പകുത്ത് ഏഴുവരിയും ഏഴ് അക്ഷരവും തള്ളിയാണ് രാമായണം വായിക്കേണ്ടെതെന്നാണ് ഒരു വിശ്വാസം.
  • 9.രാമന് ഈരേഴു പതിനാല് കൊല്ലമായിരുന്നു വനവാസം സംഖ്യാശാസ്ത്ര പ്രകാരം അത് ഏഴിന്റെ ഗുണിതമാണ്.
  • 10.രാമന്‍ സൂര്യ വംശജന്‍ ആണ്.
  • 12.ഏഴ് നിറങ്ങൾ ചേർന്നാൽ അത് ഏകമാകും വെള്ളയാകും.(രാമൻ ഇഫക്ട് എന്ന ശാസ്ത്രീയത തത്വമാണത്)

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles