Sunday, June 2, 2024
spot_img

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാം ; നിർദ്ദേശവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ഈ വരുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ നിർദ്ദേശവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. ഇതിലൂടെ മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ലക്ഷ്യമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം. ഇന്ത്യൻ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് മൃഗസംരക്ഷണ വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്.

ഈ നീക്കത്തിലൂടെ ജനങ്ങൾക്ക് മൃഗങ്ങളോടുള്ള സ്‌നേഹം വളർത്താനും പൊതുജനങ്ങൾക്ക് പശുവിന്റെ ഗുണങ്ങൾ അറിയിക്കാനുമാണ് ലക്ഷ്യമിടുന്നത് . അതിനാൽ ഫെബ്രുവരി 14ന് പശുവിനെ കെട്ടിപിടിച്ച് കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്നാണ് സർക്കുലറിൽ പറയുന്നത്.

Related Articles

Latest Articles