Thursday, May 16, 2024
spot_img

നരച്ച മുടിയേ മികച്ച രീതിയിൽ ഒഴിവാക്കാം…! ഈ നാച്വറല്‍ ഹെയര്‍ ഡൈ ട്രൈ ചെയ്യൂ …

ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ പോലും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് നരച്ച മുടി.നരച്ച മുടിയേ മികച്ച രീതിയിൽ ഒഴിവാക്കാനായി പലരും ആശ്രയിക്കുന്ന വഴിയാണ് കൃത്രിമ ഹെയര്‍ ഡൈ എന്നത്.എന്നാൽ അതിലൊക്കെ പലതരം കെമിക്കലുകള്‍ അടങ്ങിയതിനാല്‍ മുടിയ്ക്കും ഒപ്പം ചര്‍മത്തിനും ദോഷം വരുത്തും.മാത്രമല്ല, പലര്‍ക്കും ഇത്തരത്തിലെ ഹെയര്‍ ഡൈ ഉപയോഗിയ്ക്കുമ്പോള്‍ കെമിക്കലുകള്‍ കാരണം മുടി വല്ലാതെ വരണ്ട് പോകുന്ന അവസ്ഥയുമുണ്ടാകും. ഇത് ഡൈ തേച്ചതിന് നേരെ വിപരീത ഫലമാണ് ഉണ്ടാക്കുക.ഇതിന് പരിഹാരമായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെയര്‍ ഡൈ ഉണ്ടാക്കുന്നതാണ് നല്ലത്.ഇത്തരത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പ്രകൃതിദത്ത ഹെയര്‍ ഡൈ എങ്ങനെ തയ്യാറാക്കാം, എങ്ങനെ ഉപയോഗിയ്ക്കാം എന്ന് നോക്കാം …

ഇതിന് വേണ്ടത്

ഇതിന് വേണ്ടത് മൂന്ന് പൊടികളാണ്. ചെമ്പരത്തി പൊടി, ഹെന്ന പൗഡര്‍, ഇന്‍ഡിക പൗഡര്‍ എന്നിവയാണ് ഇവ. ഇവ മൂന്നും മുടി നരയ്ക്ക് മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.നരച്ച മുടി കറുക്കാനും മുടി നരയ്ക്കാതിരിയ്ക്കാനുമെല്ലാം ഹെന്ന നല്ലതാണ്. ഹെന്ന ഉപയോഗം മുടിയുടെ അറ്റം പിളരുന്ന പ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരമാർഗമാണ്.മുടി നര തടയാനുളള സ്വാഭാവിക വഴികളില്‍ ഒന്നാണ് മുടിയിലെ ഹെന്ന പ്രയോഗം.

ഇന്‍ഡിക പൗഡര്‍

ഇന്‍ഡിക പൗഡര്‍ നീലയമരി എന്നാണ് ഇത് അറിയപ്പെടുന്നത്. മുടിയുടെ നര മാറാന്‍ ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കാം. മുടി വളര്‍ച്ചയ്ക്കും ഇതേറെ നല്ലതാണ്.ആയുര്‍വേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. നാട്ടിന്‍ പുറങ്ങളില്‍ റോസ് നിറത്തിലാണ് ഇതിന്റെ പൂക്കളുണ്ടാകുന്നത്. ഇതിന്റെ പൊടി വാങ്ങാന്‍ ലഭിയ്ക്കും. മുടിയുടെ ആരോഗ്യത്തിന് ചെമ്പരത്തിയും അത്യുത്തമമാണ്.ഇതിന്റെ പൊടിയും ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ലഭ്യമാണ്. ഇതല്ലെങ്കില്‍ വീട്ടില്‍ തന്നെ ചെമ്പരത്തി ഉണക്കി പൊടിച്ചും ഉപയോഗിയ്ക്കാം.

ഇതിനായി

ഇതിനായി ആദ്യം ഹെന്ന തയ്യാറാക്കാം. മുടിയുടെ അളവിന് അനുസരിച്ച് ആവശ്യത്തിന് ഹെന്ന, ചെമ്പരത്തി പൊടി എന്നിവ എടുക്കാം. ഹെന്നയുടെ പകുതി ചെമ്പരത്തി പൊടി എടുത്താല്‍ മതിയാകും.തുല്യ അളവില്‍ കാപ്പിപ്പൊടി, ചായപ്പൊടി എന്നിവ ചേര്‍ത്തിളക്കി നല്ല കടുപ്പത്തില്‍ തിളപ്പിച്ചെടുത്ത വെളളമാണ് ഇതില്‍ ചേര്‍ക്കേണ്ടത്. അതായത് ആറ് കപ്പ് വെള്ളമെടുത്താന്‍ ഇത് മൂന്ന് കപ്പാകുന്നത് വരെ തിളപ്പിച്ച കടുപ്പത്തില്‍ എടുക്കണം. ഇതിലാണ് ഹെന്ന, ചെമ്പരത്തി പൊടികള്‍ ചേര്‍ത്തിളക്കി മിശ്രിതമാക്കേണ്ടത്. ഇത് ചെയ്യേണ്ടത് ഇരുമ്പിന്റെ പാത്രത്തിലും.ഒരു രാത്രി മുഴുവന്‍ ഈ മിശ്രിതം ഇതേ രീതിയില്‍ ഇരുമ്പ് പാത്രത്തില്‍ സൂക്ഷിയ്ക്കാം. പിറ്റേന്ന് ഈ മിശ്രിതം എണ്ണമയമില്ലാത്ത മുടിയില്‍ നല്ലതുപോലെ പുരട്ടാം.
മുടി നല്ലതുപോലെ മൂടും വിധം ഇത് പുരട്ടി 1-2 മണിക്കൂര്‍ നേരം വൈക്കുക. പിന്നീട് ഇത് കഴുകാം. ഷാംപൂ ഉപയോഗിക്കരുത്.

മുടിയുടെ നിറം

ഇത് ചെയ്യുമ്പോള്‍ മുടിയുടെ നിറം ഹെന്നയുടെ നിറമാകും. അതായത് നരച്ച മുടികള്‍ ചെമ്പിച്ച നിറമാകും. പിറ്റേന്ന് ഇന്‍ഡിക പൗഡര്‍ പുരട്ടണം. ഇതിനായി പുരട്ടുന്നതിന് 2 മണിക്കൂര്‍ മുന്‍പ് ഇന്‍ഡിക പൗഡര്‍ ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്തിളക്കി വയ്ക്കുക. ഇത് മുടിയില്‍ പുരട്ടാം.

ഇത് 1-2 മണിക്കൂര്‍ ശേഷം കഴുകാം. ഷാംപൂ ഉപയോഗിയ്ക്കരുത്. ചെമ്പരത്തി പൊടി ഉപയോഗിയ്ക്കുന്നതിനാല്‍ മുടി കാര്യമായി വരണ്ടതായി മാറില്ല. വല്ലാതെ വരണ്ട മുടിയെങ്കില്‍ ഇന്‍ഡിക പുരട്ടി കഴുകിയ ശേഷം പിറ്റേന്നോ അല്ലെങ്കില്‍ കുറേക്കഴിഞ്ഞോ അല്‍പം എണ്ണ പുരട്ടാം.

മുടിയുടെ നിറം കറുപ്പാക്കാന്‍ മാത്രമല്ല, മുടി വളരാനും കൊഴിയാതിരിയ്ക്കാനുമെല്ലാം ഈ സ്വാഭാവിക ഹെയര്‍ ഡൈ ഗുണം നല്‍കുന്നു.

Related Articles

Latest Articles