Thursday, May 16, 2024
spot_img

ആമോ എൽഇഡി ഡിസ്പ്ലേ,വാട്ടർ പ്രൂഫ്,ആർത്തവ ട്രാക്കിങ്,എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകളുമായി
സെബ്രോണിക്‌സ് ഐക്കണിക്-അൾട്രാ സ്മാർട് വാച്ച് ലോഞ്ച് ചെയ്തു;
അതും സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ

ദില്ലി : ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ നിർമാതാക്കളായ സെബ്രോണിക്സിന്റെ ഏറ്റവും പുതിയ സ്മാർട് വാച്ച് വിപണിയിൽ ലഭ്യമായി തുടങ്ങി. ബ്ലൂടൂത്ത് കോളിങ്, വാട്ടർപ്രൂഫ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സെബ്രോണിക്‌സ് ഐക്കണിക്-അൾട്രാ സ്മാർട് വാച്ച് ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഓറഞ്ച്, ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇവ ലഭ്യമാകുക. പുതിയ വാച്ചുകൾ ആമസോണിലൂടെ 3,299 രൂപയ്ക്ക് വാങ്ങാം.

സെബ്രോണിക്‌സ് ഐക്കണിക് അൾട്രാ സ്‌മാർട് വാച്ചിൽ 1.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുണ്ട്. മികവാർന്ന കാഴ്ചാനുഭവം നൽകുന്നതാണ് സ്‌ക്രീൻ. വാച്ച് ഐഡിൽ മോഡിൽ ആയിരിക്കുമ്പോൾ പോലും നോട്ടിഫിക്കേഷൻ ലഭിക്കാനായി ഓൾവെയ്സ് ഓൺ ഡിസ്‌പ്ലേ ഫീച്ചറും ഉണ്ട്. നൂറിലധികം സ്‌പോർട്‌സ് മോഡ് ഉള്ള സ്‌മാർട് വാച്ചിൽ എസ്പിഒ2, ഹൃദയമിടിപ്പ്, രക്തസമ്മർദം, സ്ലീപ്പ് ട്രാക്കിങ് എന്നിവ നിരീക്ഷിക്കുകയും അളക്കുകയും ചെയ്യുന്ന വൈവിധ്യമാർന്ന സെൻസറുകളും ഉണ്ട്. സ്ത്രീകൾക്കായി ആർത്തവ ട്രാക്കിങ് ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ ഫിറ്റ്നസ് പ്രേമികൾക്ക് അനുയോജ്യമായ ഒരു സ്മാർട് വാച്ച് കൂടിയാണിത്.

സ്മാർട് വാച്ചിൽ ഇൻ-ബിൽറ്റ് സ്പീക്കറും മൈക്കും നൽകിയിട്ടുണ്ട് . ഇതിനോടൊപ്പംബ്ലൂടൂത്ത് വി 5.1 + വി 3.0 എന്നിവയുടെ സേവനവും നൽകിയിരിക്കുന്നു. കോൾ ചെയ്യാനും സ്വീകരിക്കാനും ഒപ്പം ക്യാമറ, മ്യൂസിക് കണ്ട്രോൾ ഫീച്ചറുകൾ ഉപയോഗിക്കാനും ഇതിലൂടെ സാധിക്കുന്നു. ഗൂഗിൾ, സിരി തുടങ്ങിയ വോയിസ് അസിസ്റ്റന്റുകളും വാച്ചിൽ പ്രവർത്തിക്കും

സെബ്രോണിക്‌സ് ഐക്കണിക് അൾട്രാ IP67 റേറ്റിങ് ഉള്ള വാട്ടർപ്രൂഫ് സ്മാർട് വാച്ചാണ്. 260 എംഎഎച്ച് ആണ് ബാറ്ററി.ഫുൾ ചാർജിങ്ങിൽ 30 ദിവസം വരെ സ്റ്റാൻഡ്-ബൈ സമയം ലഭിക്കുന്നതാണ് ബാറ്ററി. .

Related Articles

Latest Articles