Monday, October 19, 2026

ഫോ‌ട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ് അപകടം; കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

കോതമംഗലം: വടാട്ടുപാറ, പലവൻപടി പുഴയിൽ ഫോ‌ട്ടോയെടുക്കുന്നതിനിടെ വീണ് കാണാതായ യുവാക്കളുടെ മൃതദേഹം ഒടുവിൽ കണ്ടെത്തി. തോപ്പുംപടി സ്വദേശികളായ ഒഴുക്കിൽപ്പെട്ട ആൻ്റണി ബാബുവിൻ്റെയും ബിജുവിൻ്റെയും മൃതദേഹങ്ങളാണ് ഇടമലയാർ പുഴയുടെ തമ്പക്കയം എന്ന ഭാഗത്ത് നിന്ന് കണ്ടെത്തിയത്.

ശനിയാഴ്ച വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു, ബിജു എന്നിവർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുഴയിൽ വീണ് മുങ്ങിത്താഴ്ന്നത്. കോതമംഗലത്ത് നിന്ന് അഗ്നി രക്ഷ സേന എത്തി തിരച്ചിൽ നടത്തിയെങ്കിലും സന്ധ്യയായിട്ടും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, ഇന്നും തിരച്ചിൽ തുടരുകയായിരുന്നു. മൃതദേഹം പോലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles