Monday, May 20, 2024
spot_img

കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ രക്ഷിച്ചു; അമ്മക്കടുവയ്ക്കായി തിരച്ചില്‍

വയനാട്: വയനാട് ബത്തേരി മന്ദംകൊല്ലിയിലെ ജനവാസ മേഖലയിൽ ആഴമുള്ള കുഴിയില്‍ വീണ കടുവക്കുഞ്ഞിനെ രക്ഷിച്ചു. ആറുമാസം പ്രായമായ പെൺകടുവയെയാണ് രക്ഷപെടുത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ മയക്കുവെടി വച്ച് രക്ഷിക്കുകയായിരുന്നു. അമ്മ കടുവയെ കണ്ടെത്തി കടുവ കുഞ്ഞിനെ വനത്തിൽ തിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങിയെന്നും വനം വകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബീനാച്ചി എസ്റ്റേറ്റിന് സമീപമുള്ള ബത്തേരി മന്ദം കൊല്ലിയിലെ ജനവാസ മേഖലയിൽ ആറ് മാസം പ്രായമായ പെൺകടുവ അകപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ബത്തേരി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് കടുവയ്ക്ക് പിന്നീട് ചികിത്സ നൽകി. കടുവയ്ക്ക് കാര്യമായ പരിക്കുകൾ ഇല്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles