Thursday, September 24, 2026

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍

ഇ​ടു​ക്കി: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്രതിയായ യു​വാ​വ് അ​റ​സ്റ്റി​ല്‍. ഇ​ടു​ക്കി കൊ​ക്ക​യാ​ര്‍ കൂ​ട്ടി​ക്ക​ല്‍ സ്വ​ദേ​ശി കെ.​ജെ. നി​സാ​മു​ദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചൊ​വ്വാ​ഴ്ചയാണ് സംഭവം നടന്നത്. മാ​താ​വി​നും സ​ഹോ​ദ​ര​നു​മൊ​പ്പം ബ​സി​ല്‍ എ​രു​മേ​ലി സ്റ്റാ​ന്‍​ഡി​ല്‍ ഇ​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി മാ​താ​വി​നോ​ട് വ​ഴ​ക്കി​ട്ട് മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. തുടര്‍ന്ന് മാ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​രു​വ​ന്താ​നം കൊ​ടി​കു​ത്തി ചെ​റു​പാ​റ​യി​ലെ വീ​ട്ടി​ല്‍ നി​ന്നും കു​ട്ടി​യെ ക​ണ്ടെ​ത്തി​. യു​വാ​വി​ന്റെ സു​ഹൃ​ത്തി​ന്‍റെ വീട്ടിൽ നിന്നാണ് എൻകുട്ടിയെ കണ്ടെത്തിയത്. എന്നാല്‍,പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ള്‍ പ​ല​സ്ഥ​ല​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

Related Articles

Latest Articles