Sunday, May 19, 2024
spot_img

സംസ്ഥാനത്ത് വീണ്ടും പനി മരണം; കോഴിക്കോട് ഒമ്പത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം. മലപ്പുറം സ്വദേശി അസ്‌ക സോയയെന്ന ഒമ്പത് വയസ്സുകാരിയാണ് മരിച്ചത്. പനി ബാധിച്ച് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്‌കയെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സ് ജനിഷയുടെ മകളാണ്.

സംസ്ഥാനത്ത് പനി ബാധിച്ച് ആറ് പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഒരാൾ എലപ്പനി ബാധിച്ചും നാല് പേർ ഡെങ്കിപ്പനി ബാധിച്ചും ഒരാൾ എച്ച്1എൻ1 പനി ബാധിച്ചുമാണ് മരിച്ചതെന്നാണ് ആരോ​ഗ്യ വകുപ്പിന്റെ റിപ്പോർട്ട്. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി എംസി മേഴ്‌സിയാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിരിക്കെയായിരുന്നു മരണം.

Related Articles

Latest Articles