ഇടുക്കി :ബഫർസോണിൽ ഉൾപ്പെടുന്ന മേഖലയിലെ അപാകതകൾ കണ്ടെത്താനുള്ള ഫീൽഡ് സർവേ ഇടുക്കിയിൽ പൂർത്തിയായി. അറക്കുളം ഒഴികെയുള്ള പഞ്ചായത്തുകളിൽ കെട്ടിടങ്ങൾ ഏതൊക്കെയെന്നുള്ള ജിയോ ടാഗിംഗ് അടക്കമാണ് പൂർത്തിയായത്. എട്ട് സംരക്ഷിത വനമേഖലയിലെ 20 പഞ്ചായത്തുകളിലാണ് ഫീൽഡ് സർവേ പൂർത്തിയാക്കിയത്.സർവേ പുരോഗതി വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
മൂന്നാർ വന്യജീവി സങ്കേതത്തോടു ചേർന്നുള്ള പഞ്ചായത്തുകളിൽ നിന്നും ലഭിച്ച 7816 അപേക്ഷകളിൽ 7033 എണ്ണവും ഇടുക്കിയിൽ 11,434 അപേക്ഷകളിൽ 9931 എണ്ണവും, പെരിയാറിൽ 7298 എണ്ണവും പരിശോധിച്ച് നടപടികൾ പൂർത്തിയാക്കി.അറക്കുളം പഞ്ചായത്തിൽ ലഭിച്ച 338 അപേക്ഷകളിൽ ജിയോ ടാഗിംഗ് നടത്തുന്നുണ്ട്. ഇത് വിദഗ്ധരായ ആളുകളെ ഉപയോഗിച്ച് മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാൻ നിർദേശം നൽകി.

