Saturday, September 26, 2026

ഫിഫാ പുരസ്‌കാരങ്ങള്‍ക്കുള്ള മൂന്നുപേരുടെ അന്തിമ പട്ടികയായി; പട്ടികയിലും ഇടംപിടിച്ച്‌ മെസ്സി

ലണ്ടന്‍: കഴിഞ്ഞ സീസണിലെ ഫിഫാ പുരസ്‌കാരങ്ങള്‍ക്കുള്ള മൂന്നുപേരുടെ അന്തിമ പട്ടികയായി. മികച്ച താരത്തിനുള്ള പട്ടികയിലും മികച്ച ഗോളിനുള്ള പട്ടികയിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇടംപിടിച്ചു. യുവേഫ പുരസ്‌കാരത്തിന്റെ അന്തിമ ലിസ്റ്റിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും വിര്‍ജിന്‍ വാന്‍ഡികും തന്നെയാണ് ഫിഫയുടെ മികച്ച താരത്തിനുള്ള അന്തിമപട്ടികയിലും ഇടംപിടിച്ചിരിക്കുന്നത്. മികച്ച വനിതാ താരങ്ങളുടെ അന്തിമ പട്ടികയില്‍ ലസി ബ്രോണ്‍സ്, അലക്‌സ് മോര്‍ഗന്‍, മെഗന്‍ റപിനോ എന്നിവരാണ് ഇടം പിടിച്ചത്.

മികച്ച പരിശീലകരുടെ അന്തിമ പട്ടികയില്‍ പെപ് ഗ്വാര്‍ഡിയോള, യുര്‍ഗന്‍ ക്ലോപ്, മൗറീഷിയോ പൊചെറ്റിനോ എന്നിവര്‍ ഇടംനേടി. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ പട്ടികയില്‍ അലിസണ്‍, എഡേഴ്‌സന്‍, ആന്ദ്രെ ടെര്‍ സ്റ്റിഗന്‍ എന്നിവര്‍ ഇടംപിടിച്ചു. മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാര പട്ടികയില്‍ ലയണല്‍ മെസ്സിക്കൊപ്പം യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റെറോ, ഡാനിയല്‍ സോരി എന്നിവരാണുള്ളത്.

Related Articles

Latest Articles