Friday, May 3, 2024
spot_img

അടുത്ത ലോകകപ്പിൽ ഇന്ത്യയും ; മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചനകൾ നൽകി ഫിഫ പ്രസിഡന്റ് ഇൻഫന്റീനോ

ഖത്തർ :അടുത്ത ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യ കളിക്കാനുള്ള സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ. ഇൻസ്റ്റഗ്രാമിൽ ഫുട്ബോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന മറുപടി ഇൻഫന്റീനോ നൽകിയത്.ഇന്ത്യൻ ഫുട്ബോളിനേയും ദേശീയ ടീമിനേയും മികച്ചതാക്കാൻ ഫിഫ വലിയ നിക്ഷേപം നടത്തുമെന്നും ഫിഫ പ്രസിഡന്റ് ഉറപ്പ് നൽകി.

യുഎസ്-മെക്സിക്കോ-കാനഡ ലോകകപ്പിൽ 16 ടീമുകൾക്ക് കൂടി യോഗ്യത നൽകുന്നത് ചൂണ്ടിക്കാട്ടിയാണ് ഇൻഫന്റീനോയുടെ പരാമർശം.ലോകകപ്പ് ജേതാക്കളായ അർജന്റീനയെ അഭിനന്ദിക്കാനും ഇൻഫൻറിനോ മറന്നില്ല.ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഖത്തർ സമ്മാനിച്ചത്. എല്ലാവരെയും ഹൃദ്യമായാണ് ഖത്തർ സ്വീകരിച്ചത്. എങ്ങനെയാണ് ഫുട്‌ബോൾ ലോകത്തെ ഒന്നിപ്പിക്കുന്നത് എന്ന് ഖത്തർ കാണിച്ചു തന്നുവെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.

Related Articles

Latest Articles