Friday, May 10, 2024
spot_img

ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേരുന്നു;എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി ചർച്ച നടത്തി

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേരുന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ഇന്ന് ചര്‍ച്ച നടത്തി. ഇന്ന് തന്നെ സിപിഎം പ്രവേശനമുണ്ടാകും.

നേരത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ നെടുമങ്ങാട് നിന്ന് മത്സരിച്ചിരുന്നു. സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇനി താൻ ആഗ്രഹിക്കുന്നതെന്ന് രാജസേനന്‍ വ്യക്തമാക്കി.

Related Articles

Latest Articles