Saturday, May 18, 2024
spot_img

അയോദ്ധ്യയിൽ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി ചലച്ചിത്ര താരം മോഹൻലാൽ ! സമൂഹ മാദ്ധ്യമത്തിൽ ചിത്രം പങ്ക് വച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

അയോദ്ധ്യ രാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ചലച്ചിത്ര താരം മോഹൻലാൽ ഏറ്റു വാങ്ങി. ആർഎസ്എസ് പ്രാന്തപ്രചാരകൻ എസ് സുദർശനിൽ നിന്നാണ് അദ്ദേഹം അക്ഷതം ഏറ്റുവാങ്ങിയത്.

‘സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോദ്ധ്യ. ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടൻ ശ്രീ. മോഹൻലാൽ സംഘത്തിന്റെ പ്രാന്തപ്രചാരകൻ സുദർശൻജിയിൽ നിന്ന് അക്ഷതം ഏറ്റുവാങ്ങി’ എന്ന അടിക്കുറിപ്പോടെ മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങുന്ന ചിത്രം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സമൂഹ മാദ്ധ്യമത്തിൽ പങ്ക് വച്ചു. മലയാള സിനിമയിലെ നിരവധിയാളുകൾ അക്ഷതം ഏറ്റുവാങ്ങിയിരുന്നു. നടൻ ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയ പ്രമുഖരാണ് കഴിഞ്ഞദിവസങ്ങളിൽ അക്ഷതം സ്വീകരിച്ചത്. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം.

Related Articles

Latest Articles