Sunday, October 4, 2026

ഒടുവിൽ ആശ്വാസം! വയനാട്ടിൽ ഭീതി പടർത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വെച്ചു

സുൽത്താൻ ബത്തേരി : വയനാട് വടക്കനാട്-വള്ളുവാടി മേഖലയിലെ ജനജീവിതം സ്തംഭിപ്പിച്ച മുട്ടിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെയാണ് കാട്ടാനയെ വനം വകുപ്പ് സംഘം മയക്കുവെടി വെച്ചത്. ഇതോടെ കഴിഞ്ഞ 12 ദിവസമായി നടന്നു വന്ന ദൗത്യം പരിസമാപ്തിയിലെത്തി. ഒരു മാസം മുൻപ് വടക്കനാട് വെച്ച് ആന ഒരാളെ കൊലപ്പെടുത്തിയിരുന്നു. ഇതോടെയാണ് ആനയെ മയക്കുവെടി വെച്ച് പിടി കൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടത്.

എന്നാൽ ദൗത്യ സംഘത്തെ കാണുമ്പോൾ അതി വേഗം ആന ഓടി മറയുന്നത് പതിവാക്കിയതോടെ ദൗത്യം നീളുകയായിരുന്നു. ഇന്ന് രാവിലെ വയനാട് താത്തൂർ വന മേഖലയിൽ നടത്തിയ തെരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ വെടിവെയ്ക്കുക ആയിരുന്നു. സ്ഥലത്തേക്ക് കുങ്കിയാനകളെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഉടൻ തന്നെ മുട്ടിക്കൊമ്പനെ പുറത്ത് എത്തിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles