Monday, October 5, 2026

ജാർഖണ്ഡിൽ ട്രാക്ടറെ ചൊല്ലി തർക്കം ; ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥർ ഗർഭിണിയായ സ്ത്രീയെ ട്രാക്ടറുകയറ്റി കോലപ്പെടുത്തി

ജാർഖണ്ഡിലെ ഹസാരിബാഗിൽ ട്രാക്ടർ വീണ്ടെടുക്കാനെത്തിയ ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥർ ഗർഭിണിയായ സ്ത്രീയെ ട്രാക്ടറുകയറ്റി കോലപ്പെടുത്തി.

ഒരു കർഷകന്റെ മകളാണ് ഇര. ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ കർഷകന്റെ ട്രാക്ടർ വീണ്ടെടുക്കാൻ വീട്ടിലെത്തി. മകളും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി.

തുടർന്ന് ഉദ്യോഗസ്ഥർ യുവതിയെ ട്രാക്ടറിനടിയിൽ വീഴ്ത്തുകയായിരുന്നു. ഇരയുടെ ബന്ധു പറഞ്ഞതനുസരിച്ച്, യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.

ഹസാരിബാഗ് എസ്‌പി മനോജ് രത്തൻ ചോത്തെ പറയുന്നതനുസരിച്ച്, ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥർ കർഷകന്റെ വീട്ടിലെത്തി ട്രാക്ടറിനെ ചൊല്ലി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു, തുടർന്നാണ് ഗർഭിണിയെ ട്രാക്ടർ കയറ്റി കോലപ്പെടുത്തിയത്.സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

ട്രാക്ടർ വീണ്ടെടുക്കുന്നതിനായി ഇരയുടെ വസതിയിലേക്ക് പോകുന്നതിന് മുമ്പ് ഫിനാൻസ് കമ്പനിയുടെ ഉദ്യോഗസ്ഥർ ലോക്കൽ പോലീസ് സ്റ്റേഷനിൽ അറിയിച്ചില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Related Articles

Latest Articles