Monday, September 28, 2026

ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു! പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ന് 72-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു. എന്നാണ് പിണറായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ജന്മദിനാശംസകൾ പ്രമുഖതാരങ്ങളും നേർന്നിരുന്നു. മോഹൻലാലും മമ്മൂട്ടിയും പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേർന്നു. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ഊഷ്മളമായ ജന്മദിനാശംസകളും സ്‌നേഹവും.

അങ്ങേയ്‌ക്ക് ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ ഒരു അനുഗ്രഹീത വർഷം ഉണ്ടാകട്ടെയെന്നായിരുന്നു മോഹൻലാൽ ആശംസയർപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാൽ ആശംസയറിയിച്ചത്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് ജന്മദിനാശംസകളെന്ന് മമ്മൂട്ടി ട്വിറ്ററിൽ കുറിച്ചു.

Related Articles

Latest Articles