Wednesday, October 21, 2026

ധനമന്ത്രി നിർമല സീതാരാമനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു;അസുഖം ഭേദപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു

ദില്ലി :ചെറുകുടലിൽ ഉള്ള അണുബാധയുമായി ബന്ധപ്പെട്ട് ധനമന്ത്രി നിർമല സീതാരാമനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും ഇന്ന് ഡിസ്ചാർജ് ചെയ്തതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഡിസ്ചാർജിലെ റിപ്പോർട്ടുകൾ പ്രകാരം, 63 കാരനായ നിർമല സീതാരാമനെ സാധാരണ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.ചെറുകുടലിൽ ഉള്ള അണുബാധയാണെന്ന് പിന്നീട് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ശനിയാഴ്ച ചെന്നൈയിലെ തമിഴ്‌നാട് ഡോ എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ 35-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ പങ്കെടുത്തിരുന്നു

Related Articles

Latest Articles