Thursday, May 16, 2024
spot_img

ഐസിഐസിഐ ബാങ്ക്-വീഡിയോകോൺ വായ്പാ തട്ടിപ്പ് കേസ്: ചന്ദ്ര കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വേണുഗോപാൽ ധൂത് എന്നിവരെ 14 ദിവസം ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് സിബിഐ കോടതി

ദില്ലി : ഐസിഐസിഐ-വിഡിയോകോൺ വായ്പാ തട്ടിപ്പ് കേസിൽ കുറ്റാരോപിതരായ ചന്ദ്ര കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വേണുഗോപാൽ ധൂത് എന്നിവരെ സിബിഐ കോടതി14 ദിവസം ജ്യൂഡിഷ്യൽ കസ്റ്റഡിയിൽവിട്ടു.

ഇവർ മൂന്നുപേരെയും മൂന്ന് ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയിൽ തിങ്കളാഴ്ച ലഭിച്ചിരുന്നു. പിന്നീട് രണ്ടു ദിവസം കൂടി കോടതി നീട്ടിയിരുന്നു. വിഡീയോകോൺ ഗ്രൂപ്പിനായി 2009 നും 2011നും ഇടയിൽ ഐസിഐസിഐ ബാങ്കിൽ നിന്ന് വഴിവിട്ട് 1875 കോടി രൂപയുടെ വായ്പ്പ അനുവദിക്കപ്പെട്ടതിൽ വൻതട്ടിപ്പുണ്ട് എന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പ്രതികൾക്ക് നിയമ നടപടികൾ നേരിടേണ്ടി വന്നത് .

അന്വേഷണത്തിൽ ആറു വായ്പകളാണ് വീഡിയോകോൺ ഗ്രൂപ്പിനു അനുവദിക്കപ്പെട്ടത് എന്ന് കണ്ടെത്തി . ബാങ്കിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് വൻ തുക വായ്പയായി അനുവദിക്കപ്പെട്ടത്. ഇതിന് ഐസിഐസിഐ ബാങ്ക് മുതിർന്ന ഉദ്യോഗസ്ഥയായിരുന്ന ചന്ദ കൊച്ചാറും ഭർത്താവ് ദീപകും വൻതുകയാണ് കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയതെന്നുമാണ് നിഗമനം.

Related Articles

Latest Articles