Saturday, May 18, 2024
spot_img

സാമ്പത്തിക സംവരണം നടപ്പാക്കിയതായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്: എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കിയതായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുള്ള എല്‍ഡി ക്ലാര്‍ക്ക് റാങ്ക് പട്ടിക നാളെ പ്രസിദ്ധീകരിക്കും.

പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണവും വര്‍ധിപ്പിച്ചു. ഈഴവ സമുദായത്തിന് 17 % എസ് സി എസ് ടി 12 % , വിശ്വകര്‍മ്മ 3 , ധീവര , നാടാര്‍ വിഭാഗങ്ങള്‍ക്ക് ഒരു ശതമാനം വീതവും ആണ് വര്‍ധിപ്പിച്ചത്. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം.രാജഗോപാലന്‍ നായര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്രസര്‍ക്കാര്‍മുന്നോക്ക സമുദായത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ തീരുമാനിച്ച്തിനു പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് ഈ തീരുമാനമെടുത്തത്.

Related Articles

Latest Articles