Saturday, January 3, 2026

എറണാകുളത്ത് വീടിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; രക്ഷാപ്രവർത്തനത്തിനെത്തിയയാൾ മരിച്ചു

എറണാകുളം: എറണാകുളത്ത് വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു (Fire In House). മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വൈറ്റില പേട്ട സ്വദേശി സുനീറിന്റെ വീടിനാണ് തീപിടിച്ചത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവം നടന്നത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സുനീറും കുടുംബവും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. വീടിന്റെ ഒന്നാംനിലയിലാണ് തീപിടുത്തമുണ്ടായത്. സുനീറും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മുകളിലത്തെ നിലയിലേക്ക് ഓടിക്കയറിയ ഇവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്.

തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സില്‍ നിന്നും രണ്ട് യൂണിറ്റെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീടിനുപുറത്തുകിടന്ന വാഹനവും കത്തിനശിച്ചു. തീപിടിച്ചതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആളാണോ മരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

Related Articles

Latest Articles