Saturday, September 26, 2026

കണ്ണൂര്‍ നഗരത്തിലെ ഇരുനില കെട്ടിടത്തിൽ വന്‍ തീപ്പിടിത്തം

കണ്ണൂർ: കണ്ണൂർ താണയിൽ വൻ തീപ്പിടിത്തം. ദേശീയ പാതക്ക് സമീപമുള്ള വ്യാപാര സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. വെകിട്ട് നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. പണി പൂർത്തിയായി ഉദ്ഘാടനം ചെയ്യാനിരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഗാര്‍ഹിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപ്പിടിത്തമുണ്ടായത്.

അപകടം നടന്ന സമയത്ത് കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. അഗ്നിശമന സേനയും നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു. ഏകദേശം 50 ലക്ഷം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തതയില്ല.

Related Articles

Latest Articles