മസ്‌കത്ത്: ഒമാനിൽ വീടിന് തീപിടിച്ചു. ദോഫാർ ഗവര്‍ണറേറ്റിലുള്ള വീടിനാണ് തീപിടിച്ചത്. സലാല വിലായത്തിലായിരുന്നു സംഭവം നടന്നത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. എങ്ങനെ തീപിടിച്ചു എന്നതും വ്യക്തമല്ല.
ദോഫാര്‍ ഗവര്‍ണറേറ്റ് അഗ്‌നിശമന സേനാ വിഭാഗമെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.

