മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ട്രെയിനിന് തീപിടിച്ചു. സഹാറന്‍പുരില്‍ നിന്നും ദില്ലിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനിലും രണ്ട് കമ്പാര്ട്ട്മെന്റുകളിലുമാണ് തീപിടിത്തമുണ്ടായത്. പരിക്കോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തമുണ്ടായ രണ്ട് കമ്പാര്‍ട്ടുമെന്റുകളില്‍ നിന്നും ബാക്കിയുള്ള കമ്പാര്‍ട്ടുമെന്റുകള്‍ യാത്രക്കാര്‍ തള്ളി നീക്കി. യാത്രക്കാര്‍ ട്രെയിന്‍ തള്ളിനീക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

