Thursday, May 16, 2024
spot_img

സൗ​ദി എ​ണ്ണ​ക്കിണറിനു നേരെ ഡ്രോ​ൺ ആ​ക്ര​മ​ണം; വ​ൻ അ​ഗ്നി​ബാ​ധ,ആക്രമണത്തിന് പിന്നില്‍ ഹൂതി വിമതരെന്ന് സംശയം

റി​യാ​ദ്: സൗ​ദി എ​ണ്ണ​ക്ക​മ്പ​നി ആ​രാം​കോ​യു​ടെ കേ​ന്ദ്ര​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം. എ​ണ്ണ​ക്കി​ണ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു ക​ത്തി. തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചു. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്ന് സൗ​ദി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സൗ​ദി സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ആ​രാം​കോ ക​മ്പ​നി.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ അ​ബ്ഖ​യ്ഖി​ലും ഖു​റൈ​സി​ലു​മാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളും ആ​ള​പാ​യ​വും സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. സൗ​ദി സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സൗ​ദി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ യെ​മ​നി​ലെ ഹൂ​തി വി​മ​ത​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. നേ​ര​ത്തെ ഹൂ​തി വി​മ​ത​ർ സ​മാ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ സം​സ്‌​ക​ര​ണ ശാ​ല​ക​ളി​ലൊ​ന്നാ​ണി​ത്. സൗ​ദി​യി​ല്‍ നി​ന്ന് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം എ​ണ്ണ​യും ഇ​വി​ടെ​യാ​ണ് സം​സ്‌​ക​രി​ക്കു​ന്ന​ത്.

Related Articles

Latest Articles