Saturday, December 13, 2025

പശ്ചിമ ബംഗാളിൽ തെർമോകോൾ ഫാക്ടറിയിൽ വൻ തീപിടിത്തം; അകത്ത് കുടുങ്ങിയ മുന്നൂറോളം തൊഴിലാളികളെ രക്ഷപെടുത്തി; ആളപായം ഇല്ലന്ന് സൂചന

ബംഗാൾ: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ദോംജൂരിലെ രാജപൂർ പ്രദേശത്തെ തെർമോകോൾ ഫാക്ടറിയിൽ (Fire At Thermocol Factory) വൻ തീപിടിത്തം. തീ ആളിപ്പടർന്നതോടെ പ്രദേശമാകെ കറുത്ത പുക നിറഞ്ഞു.അപകടസമയത്ത് ഫാക്ടറിയിൽ 250ഓളം തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഉച്ചയ്‌ക്ക് 12.30ഓടെയായിരുന്നു അപകടം. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

“ഉച്ചയ്ക്ക് 12.30 ന് തീപിടിത്തം ഉണ്ടായപ്പോൾ ഞങ്ങൾ ഫാക്ടറിക്കുള്ളിൽ ജോലി ചെയ്യുകയായിരുന്നു. ആദ്യം തീ നിയന്ത്രിക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല”, ഫാക്ടറിയിലെ തൊഴിലാളിയായ പഞ്ചൻ മല്ലിക് പറഞ്ഞു. 200-250 പേർ ഫാക്ടറിക്കുള്ളിൽ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. തീപിടുത്തത്തിൽ ഫാക്ടറി മുഴുവൻ കത്തിനശിച്ചു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles