Tuesday, May 21, 2024
spot_img

ഗുജറാത്തിലെ ഫാക്ടറിയിൽ വാതക ചോർച്ച; ആറുപേർക്ക് ദാരുണാന്ത്യം; 25 പേരുടെ നില ഗുരുതരം

ഗാന്ധിനഗർ: ഗുജറാത്തിൽ വാതക ചോർച്ച (Gujarat Gas Leakage). സൂറത്തിലാണ് സംഭവം. സ്വകാര്യ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ആറുപേർ മരിച്ചു. വാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിലായ 25 പേരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൂറത്തിൽ സ്ഥിതി ചെയ്യുന്ന സച്ചിൻ ജിഐഡിസിയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം രാസവാതകം ശ്വസിച്ചവർ അതീവ ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയിലെത്തിയത്. ഇവർക്കായി പ്രത്യക വാർഡ് രൂപീകരിച്ചതായും പലരും വെന്റിലേറ്ററിലാണെന്നും അധികൃതർ പറഞ്ഞു. ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. ഒരു വ്യവസായ മേഖലയാണ് സൂറത്തിലെ സച്ചിൻ ജിഐഡിസി. ഇവിടെ ഫാക്ടറിയിലെ ടാങ്കറിൽ നിറച്ചിരുന്ന രാസവസ്തു ചോർന്നാണ് അപകടമെന്നാണ് വിവരം. മറ്റൊരു ടാങ്കിലേക്ക് മാറ്റുമ്പോൾ വാതകം ചോരുകയും വായുവിൽ കലരുകയും ചെയ്തുവെന്നാണ് സൂചന.

Related Articles

Latest Articles