Thursday, January 8, 2026

തീയറ്ററിനുള്ളില്‍ ജീവനക്കാരന്‍ തീ കൊളുത്തി മരിച്ചു

കൊച്ചി: പെരുമ്പാവൂർ ഇവിഎം തീയറ്ററിനുള്ളില്‍ ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ 7.30നാണ് സഭംവം.

പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പെട്രോള്‍ കന്നാസും ലൈറ്ററും മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തി. എട്ടു വര്‍ഷമായി തിയേറ്ററിലെ ജീവനക്കാരനായിരുന്നു മണികണ്ഠന്‍. മരണ കാരണം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

Related Articles

Latest Articles